വീണ്ടും യു. ഡി. എഫ്

വീണ്ടുമൊരു രാഷ്ട്രീയ പോരാട്ടം.
“വികസനവും കരുതലും” എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തി, പതിറ്റാണ്ടുകളുടെ സ്വപ്നമായിരുന്ന വികസന പദ്ധതികളെ നിരന്തര പരിശ്രമങ്ങളിലൂടെ യാഥാര്‍ത്യമാക്കി, കരുതലിന് ‘കാരുണ്യ’ത്തിലൂടെയും ‘സ്നേഹതാള’ത്തിലൂടെയും നിരവധി പുതിയ മെഡിക്കല്‍കോളേജുകളിലൂടെയും പുത്തന്‍മാനം നല്‍കി ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യ മുന്നണി നേര്‍വശത്ത്. അമ്പത്തിയൊന്നു വെട്ടിയിട്ടും കലി തീരാത്ത കണ്ണൂര്‍ പടയുമായി, നിയമസഭയെപോലും തച്ചുതകര്‍ത്ത്, എല്ലാ വികസന പദ്ധതികളെയും പുറകോട്ടടിക്കും പുനരാലോചിക്കും എന്നിങ്ങനെ പഴഞ്ചന്‍ മുദ്രാവാക്യങ്ങളുമായി ഇടതടിച്ച്‌ ഒരു മുന്നണി. അവര്‍ക്ക് മുന്‍പേയെന്ന വാശിയുമായി വര്‍ഗീയ വിഷം ചീറ്റി മതനിരപേക്ഷ കേരളത്തിന്‌ അപമാനമായി ദിവാ സ്വപ്നങ്ങളുടെ കാവിപ്പടയും.
ഇന്ന് കേരളത്തിനാവശ്യം ബന്തും ഹര്‍ത്താലും പഴഞ്ചന്‍ മുദ്രാവാക്യങ്ങളും രക്തസാക്ഷികളും വികസന വിരോധവുമൊന്നുമല്ല. കേരളത്തിന്‍റെ യുവജനതയ്ക്ക് ദിശാബോധവും, പുതിയ തൊഴില്‍ മേഖലകളും നല്‍കുന്ന, കുടുംബങ്ങള്‍ക്കും നാടിനും സമാധാനമേകുന്ന, പുത്തന്‍ ചിന്തകളാണ്. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉയര്‍ന്ന പരിഗണന, വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യഭ്യാസ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യ വികസന കുതിപ്പ് എന്നിവയൊക്കെയാണ്. വിഴിഞ്ഞവും മെട്രോയും അതിവേഗപാതയും ലൈറ്റ്മെട്രോയും വികസിക്കുന്ന സ്മാര്‍ട്ട്‌സിറ്റിയും ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും പിന്നെ വിപുലമായ റോഡുകളും ഓണ്‍ലൈന്‍ സേവനങ്ങളും പരാതി പരിഹാര സംവിധാനങ്ങളും സ്വൈര്യ ജീവിതവും കാലാഹരണപ്പെട്ട നിയമങ്ങളുടെ പൊളിച്ചെഴുത്തുമൊക്കെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നാം കണ്ട വികസന കുതിപ്പിന് തുടര്‍ച്ചയേകണം.
രാത്രിയെ പകലാക്കി, ലക്ഷങ്ങളുടെ കണ്ണീരൊപ്പാന്‍ ജനസമക്ഷം ഇറങ്ങിവന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ മെഷീനറിയെ ചാലകശക്തിയാക്കി ഉജ്ജ്വലപ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. അതിനിയും തുടരണം. ഐക്യജനാധിപത്യ മുന്നണി അത്യധികം കെട്ടുറപ്പോടെ ജനങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് മുന്നേറുന്നു. ഒപ്പം അണിചേരാം.. വീണ്ടും യു.ഡി.എഫിന് അവസരമേകാം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more