ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ യു.ഡി.എഫ്.

ഭരണമികവിന്റെ ആത്മവിശ്വാസത്തിലും മികച്ച സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചും ഒത്തൊരുമയോടെ ഐക്യ ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക്. പുതിയൊരു വികസന കാഹളം മുഴക്കി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശ്രദ്ധേയമായ പദ്ധതികളുടെ തുടക്കവും ഒട്ടനവധി പദ്ധതികളുടെ പൂര്‍ത്തീകരണവും നടത്തിയത് കേരള വികസനത്തിന്‌ പുത്തന്‍ ഉണര്‍വേകി. ഒപ്പം ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ തിടുക്കത്തോടെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍, പാവപ്പെട്ടവര്‍ക്കും അര്‍ഹരായവര്‍ക്കും കരുതലും സഹായവും എത്തിക്കാന്‍ അതീവ ഗൗരവത്തോടെയാണ് പ്രവര്‍ത്തിച്ചത്. കൊലപാതക, വര്‍ഗ്ഗീയ, അവസരവാദ രാഷ്ട്രീയത്തിനെതിരെ പട പൊരുതുന്ന ഐക്യജനാധിപത്യ മുന്നണിക്ക്‌ ജനങ്ങളുടെ പിന്തുണയാണ് ശക്തി. ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിനും, ഫാസിസ്റ്റ് ശക്തികള്‍ക്കും തിരിച്ചടി നല്‍കി കേരളത്തെ പുതിയൊരു വികസന വഴിത്താരയിലേക്കും, സാമൂഹിക ഉന്നമനത്തിലേക്കും നയിക്കാന്‍ ഭാവനാ സമ്പന്നമായ, ആത്മാര്‍ത്ഥത കൈമുതലാക്കിയ ചടുലതയുള്ള ഒരു സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാം. ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാം.

“വളരണം ഈ നാട്.
തുടരണം ഈ ഭരണം.”
ഒരു വട്ടം കൂടി യു.ഡി.എഫ്. സര്‍ക്കാര്‍

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more