730 ബാറുകളും 78 ഔട്ട്‌ലെറ്റുകളും പൂട്ടി

പത്തു വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ മദ്യരഹിത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി അഞ്ചു സ്റ്റാറിനു താഴെയുള്ള 730 ബാറുകള്‍ പൂട്ടി. സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തില്‍ സര്‍ക്കാരിനു ജയം. ഓരോ വര്‍ഷവും 10 ശതമാനം വീതം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി 78 ഔട്ട്‌ലെറ്റുകള്‍ പൂട്ടി. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്നും 21 വയസാക്കി ഉയര്‍ത്തി. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 27.1 ലിറ്ററില്‍ നിന്നും 15 ലിറ്ററായി കുറച്ചു. സൂര്യോദയം മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിച്ചുവരുന്ന ബാര്‍ ഹോട്ടലുകളുടെയും ബിയര്‍-വൈന്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തന സമയം അഞ്ചര മണിക്കൂര്‍ വെട്ടിക്കുറച്ചു. പുതിയ മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി. ബാറുകള്‍ പൂട്ടിയതോടെ മദ്യത്തിന്റെ വില്പനയില്‍ 26% കുറവുണ്ടായി. 2010- 11ല്‍ 16% വളര്‍ച്ച രേഖപ്പെടുത്തിയിടത്താണ് ഈ കുറവ്. അപകടനിരക്കിലും ആത്മഹത്യാനിരക്കിലും കുറവുണ്ടാകുകയും ചെയ്തു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more