445 കോടിയുടെ പൈപ്പുകള്‍

നിലവാരമുള്ള പൈപ്പുകള്‍ ഇടാനായി 445.37 കോടി രൂപ വിനിയോഗിച്ചു. കോണ്‍ക്രീറ്റ് പൈപ്പുകളും, എ.സി. പൈപ്പുകളും ഉപയോഗിക്കുന്നത് ഒഴിവാക്കി. നഗര പ്രദേശങ്ങളില്‍ ഏറ്റെടുക്കുന്ന കുടിവെള്ള പദ്ധതികളില്‍ പൈപ്പിന്റെ ഏറ്റവും കുറഞ്ഞ വ്യാസം 150 മില്ലിമീറ്ററായും ഗ്രാമ പ്രദേശങ്ങളില്‍ 80 മില്ലിമീറ്ററായും നിജപ്പെടുത്തി. പുതിയ പദ്ധതികളില്‍ എം.എസ്. (മൈല്‍ഡ് സ്റ്റീല്‍) പൈപ്പ്, ഡി.ഐ പി.വി.സി പി.ഇ. പൈപ്പുകല്‍ മാത്രമെ ഉപയോഗിക്കുവാന്‍ പാടുള്ളൂ. 160 മില്ലിമീറ്റര്‍ വ്യാസത്തിനു മുകളില്‍ പി.വി.സി. ഉപയോഗിക്കാന്‍ പാടില്ല. പൈപ്പ് പൊട്ടല്‍ ഒഴിവാക്കാനാണ് പുതിയ പൈപ്പ് നയത്തിനു രൂപം നല്‍കിയത്. തലസ്ഥാന നഗരിയിലേക്കുള്ള പൈപ്പിലെ പൊട്ടലിന് പരിഹാരമായി അരുവിക്കര മുതല്‍ പേരൂര്‍ക്കട വരെ പഴയ പൈപ്പുകല്‍ മാറ്റി പുതിയ എം.എസ്. (മൈല്‍ഡ് സ്റ്റീല്‍) പൈപ്പ് സ്ഥാപിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more