16 മെഡിക്കല്‍ കോളേജുകള്‍

മുപ്പത്തഞ്ചു വര്‍ഷത്തിനുശേഷം ഗവ. മെഡിക്കല്‍ കോളേജുകളുടെ എണ്ണം അഞ്ചില്‍നിന്നും പതിനാറിലെത്തി. മഞ്ചേരിയിലും ഇടുക്കിയിലും പാലക്കാടും പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു. തിരുവനന്തപുരം, കോന്നി, കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത, കൊല്ലത്തെ പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനും പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനും നടപടികള്‍ പുരോഗമിക്കുന്നു. ഗവ. മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം തൊള്ളായിരത്തില്‍നിന്ന് 1,250 ആയി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 775 ഗവ. മെറിറ്റ് സീറ്റുകള്‍ ഇവയ്ക്കുപുറമെയാണ്. ആലപ്പുഴയിലും തൃശൂരിലും പുതിയ ഡെന്റല്‍ കോളേജുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് സിമെറ്റ് നഴ്‌സിങ് കോളജ് തുടങ്ങി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more