11 സ്വയംഭരണ കോളേജുകള്‍

സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങി. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, കൊല്ലം ഫാത്തിമമാതാ, ചങ്ങനാശേരി എസ്.ബി., സേക്രട്ട് ഹാര്‍ട്ട്, മഹാരാജാസ് കോളജ്, സെന്റ് തെരേസാസ്, രാജഗിരി കോളജ്, ഫറൂഖ് കോളജ്, എംഇഎസ് മമ്പാട്, സെന്റ് ജോസഫ്‌സ് ദേവഗിരി, സെന്റ് തോമസ് തൃശൂര്‍ എന്നീ കോളേജുകള്‍ക്കാണ് സ്വയംഭരണാവകാശം ലഭിച്ചത്. കാലോചിതമായി പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ഈ കോളേജുകള്‍ക്ക് കഴിയും. ഭാവിയില്‍ സ്വയംഭരണ സര്‍വകലാശാലകളായി ഇവ മാറുകയും ചെയ്യും. സിലബസ് തയ്യാറാക്കല്‍, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയവ സ്വതന്ത്രമായി നടത്താം. സ്വയംഭരണ കോളേജുകള്‍ക്ക് യു.ജി.സി. ധനസഹായം ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more