സ്റ്റാര്‍ട്ടപ്പില്‍ വന്‍ പങ്കാളിത്തം

കൊച്ചി-കളമശേരിയിലെ സ്റ്റാര്‍ട്ട്അപ് വില്ലേജ് രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ അനുകരിക്കുന്ന മാതൃകയായി വളര്‍ന്നു. സ്റ്റാര്‍ട്ട്അപ് വില്ലേജില്‍ ഇതിനകം ഏഴായിരത്തിലധികം ആശയങ്ങളുമായി വിദ്യാര്‍ത്ഥി-യുവജന സംരംഭകര്‍ രജിസ്‌ട്രേഷന്‍ നടത്തി. 2014-15 ല്‍ ഐടി-ഐടിഅനുബന്ധ മേഖലകളില്‍ സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ വിറ്റുവരവ് 7.84 കോടി രൂപയുടേതായിരുന്നു. 20 ശതമാനം ഹാജര്‍ ഇളവും നാല് ശതമാനം ഗ്രേസ് മാര്‍ക്കും സംരംഭകരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. സ്റ്റാര്‍ട്ട്അപ് കമ്പനികള്‍ക്കുള്ള അടിസ്ഥാന സൗകര്യം, ഗവണ്‍മെന്റ് ഐടി പാര്‍ക്കുകള്‍, സൂക്ഷ്മ-ഇടത്തരം-ചെറുകിട ക്ലസ്റ്ററുകള്‍ എന്നിവ വഴി നല്‍കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more