സുപ്രധാന നിയമനിര്‍മാണങ്ങള്‍

സംസ്ഥാന സേവനാവകാശനിയമം: പൊതുജനത്തിന് നിശ്ചിത സമയ പരിധിക്കുള്ളില്‍ അവര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിയമം.
ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും സേവാ സ്ഥാപനങ്ങളും (അക്രമം തടയല്‍) ആക്റ്റ്: ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം നിരോധിക്കുന്നതിനും ആരോഗ്യ സേവാ സ്ഥാപനങ്ങളിലെ സ്വത്തിനുള്ള നാശവും നഷ്ടവും തടയുന്നതിനുമുള്ള നിയമം.
കേരള അമിത പലിശ ഈടാക്കല്‍ നിരോധന ആക്റ്റ്: സംസ്ഥാനത്ത് അമിത പലിശക്ക് പണം കടം കൊടുക്കുന്നത് നിരോധിക്കുന്നതിനും അമിത പലിശ ഈടാക്കുന്നതിന് കടുത്ത ശിക്ഷ നല്‍കുന്നതിനുമുള്ള നിയമം.
നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും (നിയമം) കൂടുതല്‍ കാര്യക്ഷമമാക്കല്‍.
കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ആക്റ്റ്: ലിഫറ്റ്, എസ്‌കലേറ്റര്‍ എന്നിവയുടെ സ്ഥാപിക്കലും പരിപാലനവും സുരക്ഷിതത്വവും ക്രമീകരിക്കാനുള്ള നിയമം.
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല നിയമം: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും കേരള സംസ്‌ക്കാരത്തിന്റെയും പഠനവും ഗവേഷണവും പരിപോഷിപ്പിക്കുവാനായി മലയാള സര്‍വകാലശാല സ്ഥാപിക്കാന്‍.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്റ്റ്: ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള കമ്മീഷന്റെ രൂപീകരണം.
സംസ്ഥാന യുവജന കമ്മീഷന്‍ ആക്റ്റ്: യുവാക്കളെ വിദ്യാസമ്പന്നരാക്കാനും ശാക്തീകരിക്കാനും വേണ്ടി പദ്ധതികള്‍ തയാറാക്കാനും യുവാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി യുവജന കമ്മീഷന്റെ രൂപീകരണം.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ഭേദഗതി നിയമം: KAPA നിയമം കൂടുതല്‍ കര്‍ശനവും കുറ്റമറ്റതും ആക്കുന്നതിനുള്ള ഭേദഗതി നിയമം.
മത്സ്യവിത്ത് നിയമം: മത്സ്യവിത്തിന്റെ ഉത്പാദനത്തിന്റെ ഗുണമേ•യും വിപണനവും സംഭരണവും നിയന്ത്രിക്കുന്നതിനുള്ള നിയമം.
കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ജീവനക്കാരുടെ സാമൂഹ്യസുരക്ഷ എന്നിവയ്ക്കായി യാത്രാ ടിക്കറ്റില്‍ സെസ്സ്.
ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിയമം.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമം: വിവിധ തസ്തികകളിലെ നിയമനം നടത്താനുള്ള റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ രൂപീകരണത്തിനുള്ള നിയമം.
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകാലാശാലാ നിയമം: സംസ്ഥാനത്തെ സാങ്കേതിക ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാങ്കേതിക ശാസ്ത്ര സര്‍വകലാശാലാ രൂപീകരണം സംബന്ധിച്ച നിയമം.
റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനും പ്രോത്സാഹനത്തിനുമായി റുഗുലേറ്ററി അഥോറിറ്റി രൂപീകരണം സംബന്ധിച്ച നിയമം.
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ആക്റ്റ്: പ്രവാസി ഭാരതീയരായ കേരളീയര്‍ക്കു വേണ്ടി സംസ്ഥാനത്തിനുള്ളില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമത്തിനുമായി കമ്മീഷന്‍ രൂപീകരിക്കാനുള്ള നിയമം.
മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ രൂപീകരിക്കാനുള്ള നിയമം.
സര്‍വകലാശാലാ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന നിയമം.
മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്‍: ഔദ്യോഗിക ഭാഷയായി മലയാളത്തെ സ്വീകരിക്കുന്നതിനും സമസ്തമേഖലകളിലും മലയാള ഭാഷയുടെ ഉപയോഗം വ്യവസ്ഥ ചെയ്യാനും മലയാള ഭാഷയുടെ വളര്‍ച്ചയും പരിപോഷണവും പരിപാലനവും ഉറപ്പു വരുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more