സബര്‍ബന്‍: 50% മുതല്‍മുടക്ക് സംസ്ഥാനം

125 കി.മീ. ദൂരമുള്ള തിരുവനന്തപുരം – ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതി 3,300 കോടിയുടേതാണ്. മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് കേന്ദ്ര റെയില്‍ മന്ത്രാലത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം പദ്ധതി ചെലവ് വഹിക്കുന്ന പദ്ധതിക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രറെയില്‍വെയുമായി കരാര്‍ ഒപ്പിട്ടു. മൂന്നു വര്‍ഷത്തിനകം സബര്‍ബന്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more