സപ്തധാരാ പദ്ധതികളും മിഷന്‍ 676ഉം

നൂറുദിന വിസ്മയത്തെ തുടര്‍ന്ന് സപ്തധാരാ പദ്ധതികള്‍ നടപ്പാക്കി. കേരളത്തിന്റെ വികസനവും കരുതലും എന്ന ലക്ഷ്യത്തിലേക്ക് ഏഴു വഴികളാണ് അതില്‍ പ്രഖ്യാപിച്ചത്. 2011 നവംബര്‍ 17നാണ് സപ്തധാരാ പദ്ധതികള്‍ അവതരിപ്പിച്ചത്. മൊത്തം 664 പദ്ധതികളാണ് ഏഴിനങ്ങളിലായി പ്രഖ്യാപിച്ചത്. 91.71% നേട്ടം കൈവരിക്കാന്‍ സാധിച്ചു. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാരിനു മുന്നില്‍ 676 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മിഷന്‍ 676 നടപ്പാക്കി. ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളെ നവരത്‌നാ പദ്ധതികളാക്കി മുഖ്യമന്ത്രി നേതൃത്വം നല്കി. മന്ത്രിമാരും വകുപ്പുകളും 30 വികസന ക്ഷേമ ദൗത്യങ്ങള്‍ നടപ്പാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ നല്കാന്‍ അഞ്ചിന പദ്ധതികള്‍ ചീഫ് സെക്രട്ടറി നടപ്പാക്കി. വാര്‍ഷിക പദ്ധതികളുടെ മെച്ചപ്പെട്ട നടത്തിപ്പിന് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more