ശമ്പളം പോലെ 16,311 കോടി ക്ഷേമപെന്‍ഷന്‍

ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും എല്ലാ മാസവും ശമ്പളം നല്കുന്നപോലെ വിതരണം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. സാമൂഹികക്ഷേമ വകുപ്പ് 32 ലക്ഷത്തിലധികം പേര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രതിമാസം 240 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നു. 14,400 കോടി രൂപയാണ് അഞ്ചുവര്‍ഷം കൊണ്ട് വിതരണം ചെയ്തത്. വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയാണ് പ്രധാനപ്പെട്ട ക്ഷേമപെന്‍ഷനുകള്‍. തൊഴില്‍വകുപ്പ് വഴി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അസംഘടിത തൊഴിലാളി പെന്‍ഷന്‍, മരംകയറ്റ തൊഴിലാളി പെന്‍ഷന്‍, കൈത്തറി തൊഴിലാളി പെന്‍ഷന്‍, ബീഡിത്തൊഴിലാളി പെന്‍ഷന്‍, ചുമട്ടുതൊഴിലാളി പെന്‍ഷന്‍, കശുവണ്ടി തൊഴിലാളി പെന്‍ഷന്‍, തയ്യല്‍ത്തൊഴിലാളി പെന്‍ഷന്‍ എന്നിവ വിതരണം ചെയ്യുന്നു. 1,511 കോടിരൂപ ഈയിനത്തില്‍ വിതരണം ചെയ്തു. കൂടാതെ, 2013ല്‍ കൃഷിവകുപ്പ് 60 വയസ് കഴിഞ്ഞ 3.35 ലക്ഷം ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്ക് പ്രതിമാസം 600 രൂപ നിരക്കില്‍ കര്‍ഷക പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇതിന് രണ്ടു വര്‍ഷംകൊണ്ട് 400 കോടി രൂപ വിനിയോഗിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more