ശബരിമല മാസ്റ്റര്‍പ്ലാനിന് 61 കോടി

അടിസ്ഥാന സൗകര്യമൊരുക്കുന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ 61.27 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. സീറോവേസ്റ്റ് ശബരിമല പദ്ധതിക്ക് 10 കോടി രൂപ നല്‍കി. മാലിന്യസംസ്‌കരണപ്ലാന്റ് സന്നിധാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. പമ്പ മുതല്‍ സന്നിധാനം വരെ നടപ്പന്തലുകളും എട്ട് ക്യൂ കോംപ്ലക്‌സുകളും അണ്ടര്‍പാസും പൂര്‍ത്തിയാക്കി. സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കി. പമ്പയില്‍ ആരോഗ്യഭവന്‍ സ്ഥാപിച്ചു. ശബരിമലയിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 523 കോടി രൂപ വിനിയോഗിച്ചു. കണമലയില്‍ 7 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിച്ച്, എരുമേലിയില്‍ നിന്നും പമ്പയിലേക്കുള്ള യാത്ര സുഗമമാക്കി. നിലയ്ക്കലില്‍ 8.14 കോടി രൂപ ഉപയോഗിച്ച് നടപ്പാതകളോടുകൂടി 14 മീറ്റര്‍ വീതിയുള്ള വലിയ റോഡുകള്‍, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന 8 മീറ്റര്‍ വീതിയുള്ള റോഡുകള്‍, പതിനായിരത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി, രണ്ട് കുഴല്‍ക്കിണറുകള്‍ തുടങ്ങിയവ നിര്‍മിച്ചു. ശബരിമല ഉത്സവങ്ങളോടനുബന്ധിച്ച് 518 കോടി രൂപ ചെലവാക്കിയാണ് റോഡുകള്‍ നവീകരിച്ചത്. ശബരിമലയിലേയ്ക്ക് നയിക്കുന്ന പ്രധാന റോഡുകളില്‍ അഞ്ചു വര്‍ഷ ഗ്യാരന്റിയോടെ ഹെവി മെയിന്റനന്‍സ് പദ്ധതി പ്രകാരം 75.2 കി.മീ. റോഡ് പൂര്‍ത്തീകരിച്ചു. മൂന്നുവര്‍ഷം ഗ്യാരന്റിയോടെ 124 കി.മീ. റോഡുകള്‍ പുനരുദ്ധരിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more