വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു തുടക്കം

സുദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചരക്ക് ഗതാഗതം കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏക വിവിധോദ്ദേശ്യ ആഴക്കടല്‍ തുറമുഖമാണിത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ സമ്പൂര്‍ണ അനുമതിയും വയബിലിറ്റി ഗ്യാപ് ഫണ്ടും (817 കോടി രൂപ) നേടിയെടുത്തു. 5,552 കോടി രൂപയുടെ പദ്ധതി 1,000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന നിര്‍ദിഷ്ട തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ മദര്‍ ഷിപ്പുകള്‍ (18000 ഠഋഡ) വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more