വിലക്കയറ്റത്തിനെതിരെ ജാഗ്രതയോടെ

ആവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തതു വഴി വിലക്കയറ്റം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സപ്ലൈകോയുടെ സബ്‌സിഡി 344.31 കോടി രൂപയായിരുന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് 538.37 കോടി രൂപയായി. സബ്‌സിഡി ഇനത്തില്‍ അരികൂടി ഉള്‍പ്പെടുത്തി. 2014-15 ല്‍ 95,188 മെട്രിക് ടണ്‍ അരി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തു. കുറഞ്ഞ നിരക്കില്‍ പച്ചക്കറി നല്കാന്‍ ഹോര്‍ട്ടികോപ്പിന് 44.4 കോടി രൂപ നല്കി. കണ്‍സ്യൂമര്‍ ഫെഡിന്റെ 20,428 ന• സ്റ്റോറുകളിലൂടെ 10 തരം നിതേ്യാപയോഗ സാധനങ്ങള്‍ പൊതുവിപണിയിലെ വിലയെക്കാള്‍ 20 ശതമാനം കുറച്ച് വിതരണം ചെയ്തുവരുന്നു. 242 ത്രിവേണി സ്റ്റോറുകളും 605 നീതി മെഡിക്കല്‍ സ്റ്റോറുകളും 142 സഞ്ചരിക്കുന്ന ത്രിവേണികളും ഒഴുകുന്ന ത്രിവേണികളും ത്രിവേണി കോഫി ഹൗസുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. മുന്‍സര്‍ക്കാരിന്റെ കാലയളവില്‍ 117.71 കോടി രൂപ സബ്‌സിഡി നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ ഇതിനകം 254.50 കോടി രൂപ നല്‍കി. 50 കോടി രൂപയുടെ എന്‍.സി.ഡി.സി. ധനസഹായവും നല്‍കിയിട്ടുണ്ട്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more