റബറിന് 300 കോടിയുടെ സഹായം

റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി നടപ്പാക്കി. 300 കോടി രൂപ ഇതിനായി നീക്കിവച്ചു. 12 ടയര്‍ കമ്പനികളുടെ മേധാവികളുമായി ഉണ്ടാക്കിയ മറ്റൊരു പാക്കേജിന് 45 കോടി രൂപ നല്കിയിരുന്നു. അന്താരാഷ്ട്ര വിലയുടെ 25 ശതമാനം അധികം വില നല്കി ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്നു റബര്‍ വാങ്ങുന്ന പദ്ധതിയായിരുന്നു ഇത്. ഇപ്രകാരം വാങ്ങുന്ന റബറിന്റെ പര്‍ച്ചേസ് ടാക്‌സിന്റെ പകുതി സര്‍ക്കാര്‍ ടയര്‍ നിര്‍മാതാക്കള്‍ക്ക് മടക്കി നല്‍കി. ശേഷിക്കുന്ന പകുതി വാറ്റിന്റെ റീഫണ്ട് ക്ലെയിമായി കണക്കാക്കിയാണ് പദ്ധതി നടപ്പാക്കിയത്. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പത്തു കോടി രൂപയുടെ റബര്‍ സംഭരണം നടത്തി. റോഡുകള്‍ റബ്ബറൈസ് ചെയ്യുന്ന പദ്ധതിയും നടപ്പാക്കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more