രാജ്യത്തിനു മാതൃകയായി കേരള ആരോഗ്യമേഖല

രാജ്യത്ത് എല്ലാ പഞ്ചായത്തുകളിലും അലോപ്പതി, ആയുര്‍വേദം, ഹോമിയോ ആശുപത്രികളുള്ള ആദ്യസംസ്ഥാനമായി കേരളം. എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ച് കേരളം സമ്പൂര്‍ണ ആയുര്‍വേദ സംസ്ഥാനമായി. ആയുര്‍വേദം, യോഗ-പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, ആയുഷ് വകുപ്പ് രൂപീകരിച്ചു. ആയുര്‍വേദ ചികിത്സ ലഭ്യമല്ലാതിരുന്ന 77 ഇടങ്ങളില്‍ സ്ഥിരം ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇവയില്‍ 343 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. 110 ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിച്ചു. ഇവയില്‍ 446 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more