രണ്ടുരൂപയ്ക്ക് പ്ലാസ്റ്റിക് മാലിന്യം

മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും നടത്തുന്നതിന് ക്ലീന്‍ കേരള കമ്പനി രൂപീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ മാലിന്യങ്ങളും പണം നല്‍കി സര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളം. ആദ്യത്തെ പ്ലാസ്റ്റിക്ക് പ്രോസസിങ് പ്ലാന്റ് കൊച്ചി നഗരസഭയില്‍ സ്ഥാപിക്കുവാനുള്ള നടപടികളാവുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലും ഇ മാലിന്യങ്ങള്‍ 25 രൂപ നിരക്കിലും ക്ലീന്‍ കേരള കമ്പനി വാങ്ങുന്നുണ്ട്. ഇതുവരെ 134 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും 150 ടണ്‍ ഇ മാലിന്യവും ശേഖരിച്ചു. ഉപയോഗശൂന്യമായ സിഎഫ്എല്‍ ബള്‍ബുകള്‍, സിഡി, ട്യൂബ്‌ലൈറ്റ് തുടങ്ങിയവയും എടുക്കുന്നുണ്ട്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more