യുവസംരംഭകര്‍ക്ക് 20 ലക്ഷം വായ്പ

നൂതന സംരംഭങ്ങള്‍ക്ക് താത്പര്യമുള്ളവരെ യുവാക്കളെ വ്യവസായ സംരംഭകരാക്കി മാറ്റാന്‍ യുവസംരംഭക ഉച്ചകോടി നടത്തി. വനിതകള്‍ക്കായി രാജ്യത്ത് ആദ്യമായി വി മിഷന്‍ സംഗമം നടത്തി. യുവസംരംഭകര്‍ക്ക് പ്രാരംഭമൂലധനമൊരുക്കുന്നതിന് എയ്ഞ്ചല്‍ ഫണ്ടും കൂടുതല്‍ സഹായവും നല്‍കാനായി സീഡ് ഫണ്ടും ആവിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കോളേജുകളില്‍ ഇന്‍കുബേറ്റര്‍ സെന്ററുകള്‍ ആരംഭിച്ചു. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുóതിന് സംസ്ഥാന സംരംഭക വികസന മിഷന് രൂപം നല്‍കി. 20 ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതിയിലേക്ക് ഇതിനകം 2,834 സംരംഭങ്ങളെ തിരഞ്ഞെടുത്തു. 5,000 പേര്‍ക്ക് പരിശീലനം നðകി. 650 സംരംഭങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു. 450 സംരംഭങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചു. അതിലൂടെ 3,000 പേര്‍ക്ക് പ്രത്യക്ഷമായും അത്രത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more