മികവുറ്റ ദേശീയ ഗെയിംസ്‌

പ്രശംസനീയമാം വിധം 35-ാമത് ദേശീയ ഗെയിംസിന് ആതിഥ്യമരുളി. ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം 7,000 കേന്ദ്രങ്ങളില്‍ നടന്ന ‘റണ്‍ കേരള റണ്‍’ പരിപാടിയില്‍ 1.52 കോടി ജനങ്ങള്‍ പങ്കാളികളായി. ഇത് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. ദേശീയ ഗെയിംസിന്റെ ഭാഗമായി 9 കളിയിടങ്ങള്‍ നിര്‍മിച്ചു. 17 എണ്ണം നവീകരിച്ചു. ഇന്ത്യയില്‍ ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മിച്ചു. ദേശീയ ഗെയിംസില്‍ 162 മെഡലുകളോടെ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനം നേടി. മെഡല്‍ നേടിയ എല്ലാവര്‍ക്കും ജോലിയും ക്യാഷ് അവാര്‍ഡും നല്‍കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more