മാഫിയയെ തുരത്തി: കാരുണ്യം ഒഴുകി

കാരുണ്യ ചികിത്സാധനസഹായപദ്ധതിയില്‍ 1.42 ലക്ഷം പേര്‍ക്ക് 1,200 കോടി രൂപയുടെ സഹായധനം അനുവദിച്ചു. രണ്ടു ലക്ഷം രൂപവരെയാണ് ചികിത്സാസഹായം. കാരുണ്യ പ്ലസ് എന്ന പേരില്‍ ഒരു ഭാഗ്യക്കുറിയുടെ വരുമാനം കൂടി കാരുണ്യ ബനവലെന്റ് ഫണ്ടിലേക്ക് നീക്കിവച്ചു. സാന്റിയാഗോ മാര്‍ട്ടിന്‍ സംസ്ഥാനത്തുനിന്നു പ്രതിവര്‍ഷം കൊള്ളയടിച്ചിരുന്ന 3655 കോടി രൂപ കാരുണ്യയിലേക്ക് ഒഴുകിയപ്പോള്‍ അതു കേരളത്തിലെ പാവപ്പെട്ടവരുടെ കൈത്താങ്ങായി. അന്യസംസ്ഥാന ഭാഗ്യക്കുറിയുടെ തട്ടിപ്പില്‍നിന്ന് കേരളത്തെ സമ്പൂര്‍ണ്ണമായി മോചിപ്പിച്ചു. 2010-11 ല്‍ ഭാഗ്യക്കുറിയുടെ വാര്‍ഷിക വിറ്റുവരവ് 557 കോടിരൂപയായിരുന്നത് 2014-15 ഡിസംബര്‍ വരെ 5,445 കോടിരൂപ. ലോട്ടറി വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍ 26 ശതമാനമായി ഉയര്‍ത്തി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more