ഭവനനിര്‍മാണത്തിന് അഞ്ചിന പദ്ധതികള്‍

ഹഡ്‌കോയ്ക്ക് നല്‍കാനിരുന്ന 730.67 കോടിരൂപ പലിശ സഹിതം അടച്ചുതീര്‍ത്ത് ഭവന നിര്‍മാണ ബോര്‍ഡിനെ ഋണവിമുക്തമാക്കി. സാഫല്യം, സാന്ത്വനം, സായൂജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ അഞ്ചിനം പദ്ധതികളിലൂടെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് വീട് നല്‍കുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചു. അഞ്ചുപദ്ധതികളില്‍ പാര്‍പ്പിട മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2010-11 ല്‍ 2,077.65 കോടി രൂപ ആയിരുന്നത് 2014-15ല്‍ 3,259 കോടിയാക്കി ഉയര്‍ത്തി. രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും സ്വന്തമായി കൈവശമുള്ള ദുര്‍ബല/താഴ്ന്ന വരുമാനത്തില്‍പ്പെട്ടവര്‍ക്ക് 30 മുതല്‍ 60 വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്ന ഗൃഹശ്രീ ഭവനപദ്ധതിയില്‍ 2064 പേര്‍ക്ക് തുക നല്‍കി. എം.എന്‍. ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതിയില്‍ 8,232 വീടുകള്‍ക്ക് 55.59 കോടി രൂപ നല്‍കി. ബംഗ്ലാദേശ് കോളനിയിലെ 218 വീടുകള്‍ 15 കോടി രൂപയ്ക്ക് പുനര്‍നിര്‍മിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്ന സാഫല്യം ഭവന പദ്ധതിയില്‍ കൊല്ലം ചാത്തന്നൂര്‍, കോഴിക്കോട് ചേളന്നൂര്‍, എറണാകുളം ചോറ്റാനിക്കര, തൃശൂര്‍ പുതുക്കാട് എന്നിവിടങ്ങളിലായി 216 ഫ്‌ളാറ്റുകള്‍ നിര്‍മാണത്തില്‍. രണ്ടാംഘട്ടത്തില്‍ 500 ഫ്‌ളാറ്റുകള്‍ കൂടി നിര്‍മിക്കുന്നതാണ്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more