ബി.ജെ.പിയും സി.പി.എമ്മും കാതലായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടുന്നു:രമേശ് ചെന്നിത്തല

കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്താതിരിക്കാനുള്ള ഗുഡശ്രമമാണ് സി പി എമ്മും ബി ജെ പിയും നടത്തുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ ഇടത്- എന്‍ ഡി എ മുന്നണികള്‍ക്ക് കേരളത്തില്‍ കാലുകുത്താനാവില്ലെന്ന തിരച്ചറിവാണ് ഇവരെ ഭയപ്പെടുത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ദുരിതം വിതച്ചുകൊണ്ട് അടിക്കടി പെട്രോള്‍ ഡിസല്‍ വില കൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയപ്പോള്‍ സാധാരണക്കാര്‍ക്ക് സൗജന്യമായി അരി നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനു ഇലക്ഷന്‍ കമ്മിഷനെ ഇപയോഗിച്ച് തടയിടയാനാണ് സി.പി.എം ശ്രമിച്ചത്. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം കേരളത്തിനു അര്‍ഹതപ്പെട്ട പദ്ധതികളില്‍ ഒന്നു പോലും നല്‍കിയില്ലെന്ന് മാത്രമല്ല കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് ഒരു നയാ പൈസ പോലും അനുവദിച്ചില്ല. സ്ത്രീ സുരക്ഷ എന്ന പേരില്‍ ഏറെ കൊട്ടിഘോഷിച്ച നിര്‍ഭയ പദ്ധതിക്ക് വേണ്ടി പണം അനുവദിക്കണമെന്ന് താന്‍ തന്നെ പലതവണ കത്തെഴുതിട്ടും ബി.ജെ.പി സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.
ക്രിമിനലുകള്‍, കൊള്ളപ്പലിശിക്കാര്‍ , മയക്കുമരുന്ന് മാഫിയ എന്നിവര്‍ക്കെതിരെ സംസ്ഥാന ആഭ്യന്തര ആവിഷ്‌കരിച്ച ഓപ്പേറഷന്‍ സുരക്ഷ, കുബേര, ക്‌ളീന്‍ കാമ്പസ് സേവ് കാമ്പസ് പദ്ധതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു വര്‍ഗീയ കലാപമോ പൊലീസ് വെടിവയ്‌പോ, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളത്തെ ദേശീയ മാധ്യമങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. സാമൂഹ്യ- ആരോഗ്യ- വിദ്യഭ്യാസ- അടിസ്ഥാനസൗകര്യ വികസന മേഖലയിലാകെ വലിയ മാറ്റങ്ങളാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ എല്ലാമേഖലയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥനം കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഇക്കണോമിക്ക് റിവ്യുവില്‍ നിന്നു തന്നെ വ്യക്തമാണ്. എന്നിട്ടാണ് കേരളത്തിന് ഒന്നും നല്‍കാതെ ഇവിടെ വികസനമില്ലെന്നും സൊമാലിയ്ക്ക് തുല്യമെന്നുള്ള ബാലിശമായ വാദമാണ് മോദി ഉയര്‍ത്തുന്നത്. ഇത്തരം കുപ്രചരണങ്ങള്‍ തിരിച്ചറിയാനുള്ള സമാന്യ ബോധമുള്ളവരാണു കേരളീയരെന്നത് മോദി മറക്കരുത്. എല്ലാ മേഖലയിലും തിളങ്ങുന്ന കേരളത്തെ ഇരു മുന്നണികള്‍ക്കും കാണാനാകാത്തത് അവരുടെ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടുമാത്രമാണ്.
ഇടതുപക്ഷം അധികാരത്തില്‍ലെത്തിയാലുണ്ടാകാന്‍ പോകുന്ന അക്രമരാഷ്ട്രീയത്തെ കുറിച്ചും അവരുടെ മുതിര്‍ന്ന നേതാക്കളുടെ പ്രസംഗങ്ങല്‍ സുഷ്മമായി പരിശോധിച്ചാന്‍ മനസിലാക്കാവുന്നതാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന സംഘര്‍ഷങ്ങളെ കേരള ജനത കരുതിയിരിക്കണണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more