പെരുമ്പാവൂരിലെ സിപിഎം എംഎല്‍എ ജിഷയുടെ അമ്മയ്ക്ക് എങ്ങനെ ശത്രുവായി

പെരുമ്പാവൂരില്‍ യുവതി ക്രൂരമായി കൊല്ലപ്പെട്ടിട്ടും ആ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സ്ഥലം എംഎല്‍എ സാജു പോളിന് സാധിക്കാത്തത് രാഷ്ട്രീയ കേരളത്തിനു പുതുമയാകുന്നു. സിപിഎം നേതാവായ എംഎല്‍എയെ കൂടെ കൊണ്ടുപോകാന്‍ പ്രതിപക്ഷ നേതാവോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറാകുന്നില്ല. എംഎല്‍എ ആകട്ടെ സംഭവത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരെ കണ്ട് കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കുന്നില്ല. ഇതെല്ലാം ഉണ്ടായിട്ടും മാധ്യമങ്ങള്‍ എംഎല്‍എ എവിടെയെന്ന് അന്വേഷിക്കുന്നുമില്ല.
മരിച്ച ജിഷയുടെ അമ്മയുടെ സമീപത്ത് എത്താന്‍ എന്താണ് അദ്ദേഹത്തിനു സാധിക്കാത്തത്. പൊതു സമൂഹം ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ ചര്‍ച്ച ചെയ്യുന്നുവെങ്കിലും വ്യാപകമായ രീതിയില്‍ ചര്‍ച്ചയില്ല. മരണം ആഘോഷിക്കാന്‍ എംഎല്‍എ യെ വെറുതെ വിടണമെന്നാണ് ഇതിനു പിന്നുലുള്ള അജണ്ടയെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ സംശയിക്കുന്നു.ഉമ്മന്‍ചാണ്ടി വിരുദ്ധ നീക്കത്തിന് മരണം ഉപയോഗിക്കാന്‍ പ്രതിപക്ഷവും കപട സ്ത്രീ വാദികളും ബിജെപിയും ഒന്നിക്കുന്നു.
സംഭവം നടന്നിട്ട് 10 ദിവസമായി. എവിടെ പെരുമ്പാവൂര്‍ എംഎല്‍എ എന്ന് മരിച്ച ജിഷയുടെ അമ്മ പരസ്യമായി ചോദിക്കുന്നു. അന്വേഷിച്ച്, ഇതാ ഇവിടെ ഉണ്ടെന്ന് പറയാന്‍ മാധ്യമങ്ങള്‍ മടികാണിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും കള്ള പ്രസ്താവന കിട്ടിയാല്‍ അത് ഊതി പെരുപ്പിക്കുന്ന മാധ്യമങ്ങളാണ് ഇത്രയും വലിയ പ്രശ്‌നത്തില്‍ സ്ഥലം എംഎല്‍എ യെ ഒളിപ്പിക്കുന്നത്.മാന്യനായതിനാലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ സാജു പോളിനെ വെറുതെ വിടുന്നത്.പെരുമ്പാവൂര്‍കാര്‍ക്ക് ഇക്കാര്യമെല്ലാം അറിയാമെങ്കിലും ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കേസ്സായതിനാല്‍ എംഎല്‍എ ക്ക് റോളില്ലേ. പ്രതിപക്ഷ നേതാവിനെ നാണംകെടുത്തിയ സംഭവം കൂടിയാണിത്. എംഎല്‍എ യെ കൂടാതെ വി എസ് അച്യുതാനന്ദന്‍ ചെന്നപ്പോള്‍ ജിഷയുടെ അമ്മ ചോദിച്ചത് എവിടെ എംഎല്‍എ എന്നാണ്. അവനെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.അവനെന്ന് വിളിക്കണമെങ്കില്‍ എംഎല്‍എ എന്തെങ്കിലും കടുത്ത ദ്രോഹം ആ വീട്ടുകാരോട് ചെയ്തിരിക്കണമല്ലോ.അതെന്താണ്.പുറത്ത് വരേണ്ടതല്ലേ. പ്രതിഷേധിക്കാന്‍ എംഎല്‍എ വരാത്തതെന്തേ .
പിണറായി വിജയന്‍ ജിഷയുടെ അമ്മയെ കാണാനെത്തി. അപ്പോഴും സാജു പോളിനെ കൊണ്ടുപോയില്ല. സിപിഎമ്മിന്റെ കാര്യം പോകട്ടെ. പ്രകടനം നടത്താനിറങ്ങുന്ന കപട വേഷ ധാരികള്‍ക്ക് അന്വേഷിച്ചു കൂടെ എംഎല്‍എ എവിടെയാണെന്ന്. ഇതെല്ലാം ഇടതു നാടകമാണെന്നതിന് ഏറ്റവും വലിയ തെളിവാണ് സ്ഥലം എംഎല്‍എയെവെറുതെ വിട്ടുള്ള പുരോഗമന വാദികളുടെ നീക്കം.ഒരു സ്ഥലത്ത് എന്ത് നടന്നാലും അത് യഥാസമയം അധികാരികളെ അറിയിക്കേണ്ടത് എംഎല്‍ എയാണ്. ഇവിടെ എംഎല്‍എ പ്രതിക്കൂട്ടിലാണ്. മണ്ഡലത്തിലെ വീട്ടമ്മയെ കാണാന്‍ പോകാന്‍ പറ്റാത്ത ഗതികേടിലാണ് സാജു പോള്‍.
വോട്ടറാണ് ജിഷയുടെ അമ്മ രാജേശ്വരി.സാജു ഇക്കുറി സ്ഥാനാര്‍ത്ഥിയുമാണ്.ഇനി ആരും ജിഷയുടെ അമ്മയെ കാണാന്‍ വരരുതെന്ന് കളക്ടര്‍ പറഞ്ഞത് എംഎല്‍എ.ക്ക് ആശ്വാസമായികാണാം.എന്താണ് എംഎല്‍എ യെകൂട്ടാതെ പോയതെന്ന് പിണറായിയോടെ ചോദിക്കാനും വഴിയില്ല. കാരണം അദ്ദേഹം പ്രസ്സ് ക്ലബ്ബിലൊന്നും പോകാതെ മുങ്ങി നടക്കുകയാണ്. ആകപ്പാടെ പറഞ്ഞത് സിപിഐ നേതാവ് കാനം രാജേന്ദ്രനാണ്.പി കെ ശ്രീമതി എന്ന സ്ത്രീ വാദിയും ചോദിക്കുന്നില്ല. ദേശീയ വനിതാ കമ്മീഷനും അന്വേഷിക്കുന്നില്ല. എന്തൊരു ദുര്യോഗമാണെന്ന് നോക്കൂ. ഒരു വലിയ സംഭവം നടന്നിട്ട് സ്ഥലം എംഎല്‍എക്ക് ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥ.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more