പി.എസ്.സി നിയമനത്തില്‍ സര്‍വകാല റിക്കാര്‍ഡ്

2015 ഡിസം. 31 വരെ 1,46,701 പേര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കി. ഇതു സര്‍വകാല റിക്കാര്‍ഡാണ്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2012ല്‍ ഭിന്നശേഷിക്കാരായ 1,182 പേര്‍ക്ക് നിയമനം നല്കി. 1999 മുതല്‍ 2003 വരെ 179 ദിവസം സര്‍വീസിലുണ്ടായിരുന്ന ഭിന്നശേഷിക്കാര്‍ക്ക് 2,677 സൂപ്പര്‍ ന്യൂമറി തസ്തിക ഉണ്ടാക്കി പേരെ നിയമിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ 29,591 തസ്തികകളും സൃഷ്ടിച്ചു. അധ്യാപക പാക്കേജില്‍ 17,000 പേര്‍, താത്ക്കാലിക ജീവനക്കാരായിരുന്ന 10,503 പേര്‍, കെ.എസ്.ആര്‍.ടി.സിയില്‍ 3688 എംപാനലുകാര്‍, ആശ്രിത നിയമനത്തില്‍ 900 പേര്‍ എന്നിവര്‍ക്കും നിയമനം ലഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more