നീര ഉത്പാദനം

സീറോ ആല്‍ക്കഹോളിക് പാനീയമായ നീര ചെത്തുന്നതിന് 112 വര്‍ഷം പഴക്കമുളള അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേരകര്‍ഷകര്‍ക്ക് അനുമതി നല്‍കി. 173 നാളികേര ഉല്പാദക ഫെഡറേഷനുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മൂന്നു നീര ഉത്പാദന പൈലറ്റ് കേന്ദ്രങ്ങള്‍ അനുവദിച്ചു. ഇതില്‍ ആദ്യത്തേത് പീലിക്കോട് കാര്‍ഷിക കോളേജ് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷനാണ് നീരയുടെ വിപണനച്ചുമതല. നീര ചെത്തുന്ന ഒരു തെങ്ങില്‍ നിന്നു പ്രതിമാസം 2100 രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more