തൊഴില്‍ ഉറപ്പുപദ്ധതിയില്‍ 6,510 കോടി രൂപ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുപദ്ധതിയില്‍ 6,510 കോടിരൂപ ചെലവഴിച്ച് ഗ്രാമീണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്രതിവര്‍ഷം ശരാശരി 17 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. 2006-11 ല്‍ 1,508 കോടി രൂപയാണ് ചെലവഴിച്ചത്. ജോലി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാക്കി. 2011ല്‍ തൊഴിലുറപ്പു കൂലി 150 രൂപയായിരുന്നത് 227 രൂപയായി വര്‍ധിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഓണക്കോടിയും സര്‍ക്കാര്‍ ചെലവില്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കി. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൂലി നേരിട്ട് ലഭിക്കുന്നതിന് ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം എല്ലാ ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more