തൊഴില്‍മേഖലയില്‍ പുതുപുലരി

രണ്ട് തവണ പ്ലാന്റേഷന്‍ മേഖലയില്‍ കൂലി പുതുക്കി നിശ്ചയിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവാണ് ഈ രണ്ട് തവണയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളത്. റബറിന് 381 രൂപ, കാപ്പി, ചായ 301 രൂപ, ഏലം 330 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കശുവണ്ടി മേഖലയിലും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. കൂടാതെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഫെയര്‍ വേജസും പുതുക്കി നിശ്ചയിച്ചു.
സംസ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലാളി മേഖലകളിലും മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുളള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. 16 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. കൂടാതെ അഞ്ചു തൊഴില്‍ മേഖലകളെ പുതുതായി മിനിമം വേനത നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
നോക്കു കൂലി നിരോധിച്ചു
സംസ്ഥാന വ്യാപകമായി നോക്കുകൂലി നിരോധിച്ചു. പരാതികള്‍ 155214 എന്ന കോള്‍ സെന്റര്‍ നമ്പരിലോ 180042555214 എന്ന ടോള്‍ ഫീ നമ്പറിലോ നല്‍കാം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more