തൊഴിലാളി സംരക്ഷണത്തിനു മൂന്നു പദ്ധതികള്‍

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് അപകടത്തില്‍ നിന്ന് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന ആം ആദ്മീ ബീമാ യോജന പദ്ധതിയില്‍ 10 ലക്ഷത്തോളം തോട്ടം തൊഴിലാളികളെയും 2.5 ലക്ഷത്തോളം കയര്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി. അപകടമരണത്തിനും സ്ഥിരമായി അംഗവൈകല്യമുളളതിനും 75,000 രൂപയും സ്വാഭാവികമരണത്തിന് 30,000 രൂപയും ഭാഗിക അംഗവൈകല്യത്തിന് 37,500 രൂപയും നല്‍കുന്നു. പദ്ധതിയിലെ അംഗങ്ങളുടെ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന (ഐ.ടി.ഐ ഉള്‍പ്പെടെ) ആണ്‍ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1,200 രൂപ വീതം സ്‌കോളാര്‍ഷിപ്പ് ആനുകുല്യങ്ങളും നല്‍കിവരുന്നു. ചികിത്സാസഹായത്തിനുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പദ്ധതിയിലെ 30,000 രൂപയ്ക്കു പുറമേ 70,000 രൂപകൂടി അധിക ധനസഹായം നല്‍കുന്നതിന് ചിസ് പ്ലസ് പദ്ധതി നടപ്പിലാക്കി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, ചിസ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട കുടുംബനാഥനോ നാഥയ്‌ക്കോ അപകടമരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായം നല്‍കുന്ന സഞ്ജീവനി പദ്ധതി നടപ്പാക്കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more