കൊച്ചി മെട്രോ ജൂണില്‍ ആദ്യഘട്ടം

5181 കോടി രൂപയുടെ കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്‍ വിജയകരമായി നടത്തി. 2016 നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് ആരംഭിക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള പേട്ട വരെ 25.253 കി.മീ. ആണ് ആദ്യഘട്ടം. 2013 ജൂണ്‍ ഏഴിന് മെട്രോയുടെ പണി തുടങ്ങുമ്പോള്‍ 1095 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണു പ്രഖ്യാപിച്ചത്. 958-ാം ദിവസം ടെസ്റ്റ് റണ്‍ നടത്തി. ഇനി 137 ദിവസം കൂടിയുണ്ട്. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നിന്നാണ് ട്രെയിനിനുള്ള കോച്ചുകള്‍ കൊണ്ടുവന്നത്. തദ്ദേശീയമായി നിര്‍മിച്ച കോച്ച് ഒന്നിന് 8.3 കോടി രൂപയാണ് ചെലവ്. മൊത്തം 25 ട്രെയിനുകളും 75 കോച്ചുകളുമായി 2017 ജൂണില്‍ പദ്ധതി പൂര്‍ത്തിയാകും. രാജ്യത്തെ ഏഴാമത്തെ മെട്രോയാണിത്. കൊച്ചി മെട്രോ പ്രവര്‍ത്തനക്ഷമം ആകുന്നതോടെ കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ കൊച്ചിയുടെ ഗതാഗത സംവിധാനം വളരെ മെച്ചപ്പെടുന്നതാണ്. ഗതാഗത കുരുക്ക് പരിഹരിക്കുക, യാത്രാസമയം ലഘൂകരിക്കുക, മലിനീകരണം കുറയ്ക്കുക, റോഡപകടങ്ങള്‍ കുറയ്ക്കുക മുതലായ ലക്ഷ്യങ്ങള്‍ ഇതിലൂടെ കൈവരിക്കാവുന്നതാണ്. 2017, 2021, 2031 വര്‍ഷങ്ങളില്‍ യഥാക്രമം 4.12 ലക്ഷം, 5.19 ലക്ഷം, 7.57 ലക്ഷം യാത്രക്കാര്‍ക്ക് പ്രതിദിനം നിര്‍ദിഷ്ട പദ്ധതിയുടെ സേവനം ലഭ്യമാകും.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more