കെ.കെ രമയ്‌ക്കെതിരെ സി.പി.എമ്മിന്റെ അക്രമം അപലപനീയം:വി.എം.സുധീരന്‍

വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്‌ക്കെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
ഒരു സ്ഥാനാര്‍ത്ഥിയോട് കാണിക്കേണ്ട സമാന്യമര്യാദപോലും സി.പി.എം കാണിച്ചില്ലായെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more