കണ്ണൂരില്‍ വിമാനം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയങ്ങളുടെ സമ്പൂര്‍ണ അനുമതി നേടി. റണ്‍വേയുടെ 65 ശതമാനവും ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ 55 ശതമാനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ വിമാനം ഇറങ്ങി. 2016 ജൂണില്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. 1,892 കോടിയുടെ ഈ പദ്ധതി നടപ്പാകുമ്പോള്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള അപൂര്‍വ സംസ്ഥാനമായി കേരളം മാറുന്നു. മലബാറിന് അന്താരാഷ്ട്രബന്ധം പ്രദാനം ചെയ്യുന്നതും ഏയര്‍ കാര്‍ഗോ ഹബ്ബായി പ്രവര്‍ത്തിക്കുന്നതും മേഖലയുടെ വ്യവസായ വാണിജ്യ തൊഴില്‍ വിനോദ സഞ്ചാര വളര്‍ച്ചയ്ക്കുതകുന്നതുമായ പദ്ധതിയാണിത്‌

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more