ഐടി കയറ്റുമതി 15,000 കോടി രൂപ

ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴിലും 15,000 കോടി രൂപയുടെ കയറ്റുമതി വരുമാനവും ലഭിക്കുന്ന നിലയിലേക്ക് കേരളത്തിലെ ഐടി മേഖല വളര്‍ന്നു. വെറും 3,000 കോടി രൂപയായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഐടി കയറ്റുമതി വരുമാനം. ടെക്‌നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും വാടകയിനത്തില്‍ മാത്രം ലഭിക്കുന്ന വാര്‍ഷിക വരുമാനം ഇന്ന് 70 കോടി രൂപയാണ്. കോഴിക്കോട് സൈബര്‍പാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി എന്നിവയുടെ ആദ്യഘട്ട പ്രവര്‍ത്തനം കമ്മിഷന്‍ ചെയ്യുന്നതോടെ 2016 ല്‍ കേരളത്തിലെ ഐടി കയറ്റുമതി 18,000 കോടി രൂപയായി ഉയരുകയും നേരിട്ടുള്ള ഐടി തൊഴിലുകള്‍ രണ്ട് ലക്ഷമായി വര്‍ധിക്കുകയും ചെയ്യും.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more