എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കിയത് 150.71 കോടി രൂപ

• എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ 104.40 കോടി രൂപ നല്‍കി. പൂര്‍ണമായും കിടപ്പിലായവര്‍ (497), ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ (2,303), ശാരീരിക വൈകല്യം ബാധിച്ചവര്‍ (1,948), കാന്‍സര്‍ രോഗികള്‍ (844) മരണമടഞ്ഞവരുടെ ആശ്രിതര്‍ (1,386) എന്നിങ്ങനെ 6,984 പേര്‍ക്കാണ് തുക നല്‍കിയത്
• 4738 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 2,200, 1,700, എന്നീ നിരക്കില്‍ പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ 46.31 കോടി നല്‍കി
• എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം
• 34 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ദുരിതബാധിതരെ കണ്ടെത്തി
• ദുരിതബാധിത പട്ടികയില്‍പ്പെടാത്ത ഗുരുതരോഗമുള്ള 128 പേര്‍ക്ക് പ്രതേ്യക ധനസഹായവും ചികിത്സയും
• മുളിയാര്‍ വില്ലേജില്‍ 25.11 ഏക്കറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം നിര്‍മാണം ഉടനെ.
• 17 സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും ദുരിതബാധിത കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും
• ദുരിതബാധിതരായ 1190 പേരുടെ കടങ്ങള്‍ ഉടനേ എഴുതിത്തള്ളുന്നു.
• എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ്
• കിടപ്പിലായവരെ പരിചരിക്കുന്ന 882 പേര്‍ക്ക് പ്രതിമാസം 700 രൂപയും വിദ്യാര്‍ഥികള്‍ക്ക് 2,000, 3,000, 4,000 എന്നീ നിരക്കില്‍ വിദ്യാഭ്യാസ സഹായവും
• പത്ത് ബഡ്‌സ് സ്‌കൂളുകള്‍
• എന്‍ഡോസള്‍ഫാന്‍ പ്രതേ്യക സെല്ലും സാമൂഹ്യസുരക്ഷാ മിഷനും മുഖേന വിപുലമായ പദ്ധതികള്‍

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more