ഇടതുഭരണകാലത്തെ പി എസ് സി നിയമനത്തട്ടിപ്പ് മറക്കാനാവാതെ യുവജനങ്ങള്‍

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുമ്പോള്‍ വയനാട്ടിലെ യുവജനങ്ങള്‍ക്കിടയില്‍ ഇടതുഭരണകാലത്തെ പി എസ് സി നിയമനതട്ടിപ്പ് വീണ്ടും ചര്‍ച്ചയാവുകയാണ്.
അതിന്റെ പ്രധാനകാരണവും മറ്റൊന്നല്ല, വര്‍ഷങ്ങളായി കോച്ചിംഗ് ക്ലാസ്സുകളില്‍ പോയി ഉറക്കമിളച്ച് പഠിച്ച് സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യുവജനങ്ങള്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു പി എസ് സി നിയമനത്തട്ടിപ്പ്.
പരീക്ഷയെഴുതാതെ, അഭിമുഖത്തില്‍ പങ്കെടുക്കാതെ കൈയ്യിലുള്ള ലക്ഷങ്ങളുടെ ബലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് നിരവധി പേരാണ് അന്ന് വയനാട്ടില്‍ സര്‍ക്കാര്‍ ജോലി ചെയ്തുകൊണ്ടിരുന്നത്. ഇടതുസര്‍ക്കാരിന്റെ ഈ ഗുരുതരവീഴ്ചക്ക് മറുപടിയായിരുന്നു പിന്നീട് നടന്ന ഓരോ തിരഞ്ഞെടുപ്പിലെയും ഭയാനകമായ തോല്‍വി.
2010 നവംബര്‍, ഡിസംബര്‍മാസങ്ങളില്‍ സംസ്ഥാനത്തെ പ്രഷുബ്ധമാക്കിയ പി എസ് സി നിയമനത്തട്ടിപ്പ് എല്ലാത്തരത്തിലും സ്‌പോണ്‍സര്‍ ചെയ്തത് സി പി ഐയായിരുന്നു.സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവും പേറി ലക്ഷക്കണക്കിന് യുവജനങ്ങള്‍ കാത്തിരിക്കുമ്പോഴാണ് സി പി ഐയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പി എസ് സി നിയമനത്തട്ടിപ്പ് അരങ്ങേറിയത്. അന്നത്തെ ഇടതുസര്‍ക്കാരിന്റെ റവന്യുവകുപ്പ് കയ്യാളിയ സി പി ഐയുടെ ഒത്താശയോടെയായിരുന്നു അന്ന് വ്യാജനിയമനങ്ങള്‍ നടന്നത്.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വ്യാജ അഡൈ്വസ് മെമ്മോയും, വ്യാജ നിയമന ഉത്തരവും ഉപയോഗിച്ച് എട്ടുപേര്‍ക്ക് ലക്ഷങ്ങള്‍ വാങ്ങി ജോലി തരപ്പെടുത്തിക്കൊടുത്തത് സി പി ഐ സര്‍വ്വീസ് സംഘടനയുടെ ജില്ലാനേതാവായ അഭിലാഷ് എസ് പിള്ളയായിരുന്നു.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലാണ് ഭൂരിഭാഗം പേര്‍ക്കും വ്യാജമായി നിയമനം തരപ്പെടുത്തിയത്.
റവന്യൂ കമ്മീഷണറേറ്റ് മുതല്‍ ജില്ലാകലക്ടറേറ്റ് വരെയുള്ള ഉന്നതരുടെ സഹായമാണ് തട്ടിപ്പിന് പിന്നിലെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിരുന്നു. പി എസ് സിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു വെട്ടിപ്പ് നടന്നത്.
ജോലി തട്ടിപ്പ് വിവരമറിഞ്ഞിട്ടും റവന്യു വകുപ്പ് പൊലീസില്‍ വിവരം നല്‍കാന്‍ വൈകിച്ചത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുന്നതിനായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
വയനാട് കലക്ടറേറ്റില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സീറ്റായ എ ഒന്നിന്റെ ചുമതല വഹിച്ചത് മുഖ്യപ്രതിയായ അഭിലാഷ് എസ് പിള്ളയായിരുന്നു. അഭിലാഷ് എസ് പിള്ള സി പി ഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാകമ്മിറ്റി അംഗമായിരുന്നു. ജോയിന്റ് കൗണ്‍സിലാണ് ഈ സീറ്റിലേക്ക് അഭിലാഷിനെ ശുപാര്‍ശ ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് സ്ഥലം മാറ്റം വാങ്ങി നാട്ടിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വമാണ് മുടക്കിയതെന്നും വ്യക്തമായിരുന്നു.
തട്ടിപ്പിലൂടെ നിയമനം നേടിയവരില്‍ ബത്തേരി താലൂക്കില്‍ എല്‍ ഡി ക്ലാര്‍ക്കായിരുന്ന കണ്ണന്‍, അഞ്ചുകുന്ന് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന ശബരിനാഥന്‍, വാളാട് വില്ലേജ് അസ്റ്റിസ്റ്റായിരുന്ന കെ ടി വിമല്‍, മാനന്തവാടി റീ സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ എല്‍ ഡി ക്ലാര്‍ക്കായ ഗോപകുമാര്‍, പനമരം വില്ലേജ് അസിസ്റ്റന്റായ കെ ടി പ്രേംജിത്ത്, മലപ്പുറം സ്വദേശിയും സുല്‍ത്താന്‍ബത്തേരി താലൂക്ക് ഓഫീസിലെ എല്‍ ഡി ക്ലാര്‍ക്കുമായിരുന്ന ഷംസീന, ബത്തേരി റീസര്‍വ്വെ ഓഫീസില്‍ എല്‍ ഡി ക്ലാര്‍ക്കായ സുരജ് കൃഷ്ണ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.
നിയമനതട്ടിപ്പിലൂടെ 42 ലക്ഷം രൂപ നേടിയെന്നാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരനായ സി പി ഐ സംഘടനാനേതാവ് അഭിലാഷ് എസ് പിള്ള പൊലീസിന് മൊഴി നല്‍കിയത്. അനധികൃത സമ്പാദ്യത്തിലേറെയും ഭൂമിയിലും മറ്റുമായി മുടക്കി. സി പി ഐ റവന്യുവകുപ്പ് ഒഴിയുവോളം കൂടുതല്‍ നിയമനങ്ങള്‍ നടത്തി പണം സമ്പാദിക്കുകയായിരുന്നു അഭിലാഷിന്റെ ലക്ഷ്യം. തിരുവനന്തപുരം സ്വദേശി ജെ പി എന്നറിയപ്പെടുന്ന ജനാര്‍ദ്ദനന്‍ പിള്ള, കൊല്ലത്തെ ചന്ദ്രചൂഡന്‍, അജിത്ത്, മലപ്പുറം പരപ്പനങ്ങാടിയിലെ രവി എന്നിവരാണ് പി എസ് സി നിയമനത്തട്ടിപ്പില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്.
നിയമനത്തട്ടിപ്പില്‍ കംപ്യൂട്ടര്‍ വൈദഗ്ധ്യമുള്ള ബന്ധുവായ സുരജ് കൃഷ്ണയുടെ സേവനവും അഭിലാഷ് പ്രയോജനപ്പെടുത്തി. എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദധാരിയായ സൂരജ് കൃഷ്ണ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടറില്‍ നിര്‍മ്മിച്ചെടുക്കാന്‍ സഹായിച്ചു. അഭിലാഷ് നേരത്തെ ബത്തേരി റീസര്‍വ്വെ ഓഫീസില്‍ സൂരജിന് എല്‍ ഡി ക്ലാര്‍ക്കായി ജോലി തരപ്പെടുത്തിയിരുന്നു.
അന്വേഷണം അഭിലാഷ് എസ് പിള്ളയില്‍ അവസാനിപ്പിക്കാനാണ് അന്നത്തെ ഭരണകൂടം തിടുക്കം കാട്ടിയത്. നേരിട്ട് ബന്ധപ്പെട്ട പല ഉദ്യോഗസ്ഥരെയും ശത്രുതാമനോഭാവത്തില്‍ കണ്ട ഉദ്യോഗസ്ഥരെയുമെല്ലാം സ്ഥലം മാറ്റി സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാനാണ് അന്ന് റവന്യുവകുപ്പ് ശ്രമിച്ചത്.
റവന്യുവകുപ്പില്‍ നടന്ന തട്ടിപ്പായതിനാല്‍ തന്നെ അന്നത്തെ മന്ത്രി കെ പി രാജേന്ദ്രന്‍ വരെ പ്രതിയാവേണ്ട പി എസ് സി നിയമനത്തട്ടിപ്പ് ഇന്നും യുവജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്ന ഓര്‍മ്മകളാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയത്തോട് യുവാക്കള്‍ പ്രതികരിച്ചതിന്റെ തെളിവായിരുന്നു അന്നത്തെ സി പി ഐയുടെയും ഇടതുമുന്നണിയുടെയും വന്‍പരാജയം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും പി എസ് സി നിയമനത്തട്ടിപ്പ് സജീവചര്‍ച്ചയായിരുന്നു. കാലങ്ങളായി ഇടതുമുന്നണി ഭയന്ന വിഷയമായിരുന്നു പി എസ് സി നിയമനത്തട്ടിപ്പ്. എല്ലാ ശരിയാക്കുമെന്ന് പറയുന്ന എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയുമുണ്ടാകില്ലെന്ന് എന്താണുറപ്പ്…

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more