ആരോഗ്യമേഖലയിലെ സഹായങ്ങള്‍ ഒരു കുടക്കീഴില്‍

2015-16 ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങളും പദ്ധതിയിന്‍ കീഴില്‍ വരും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. രാഷ്ട്രീയ സ്വയം ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, ചിസ് പ്ലസ്, ആരോഗ്യ കിരണം, കാരുണ്യ ബനവലന്റ് ഫണ്ട്, താലോലം, കാന്‍സര്‍ സംരക്ഷണ പദ്ധതി, വിവിധ ക്ഷേമബോര്‍ഡുകളുടെ പദ്ധതികള്‍ എന്നിവയാണ് ഒരു കുടക്കീഴില്‍ ആക്കുന്നത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും. ഒരു സ്മാര്‍ട്ട് കാര്‍ഡിന്റെ സഹായത്തോടെ ഗുണഭോക്താവിന് രണ്ടുലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more