അംഗീകാരങ്ങള്‍

പൊതുജനസേവനത്തിനുള്ള യുഎന്‍ അവാര്‍ഡ് 2013ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കു ലഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ വെബ് സൈറ്റിന് 2012ല്‍ വെബ് രത്‌ന അവാര്‍ഡ് ലഭിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ദാരിദ്ര്യനിര്‍മാര്‍ജനം എന്നീ മേഖലയിലുള്ള മികച്ച സംസ്ഥാനത്തിനുള്ള ഐബിഎന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡുകള്‍ 2012ല്‍ കേരളത്തിനു ലഭിച്ചു.
വിദ്യാഭ്യാസം, സ്ഥൂലസമ്പദ് വ്യവസ്ഥ, കൃഷി, ഉപഭോക്തൃ വിപണി, നിക്ഷേപം എന്നീ മേഖലകളില്‍ അതിശയനീയമായ നേട്ടംകൈവരിച്ച് 2013ല്‍ കേരളം ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് അവാര്‍ഡിന് അര്‍ഹമായി.
അധികാര വികേന്ദ്രീകരണ- ജനാധിപത്യ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് 2014-15ല്‍ കേരളം നേടി.
കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യുളിസസ് അര്‍ഹമായി.
ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം 7000 കേന്ദ്രങ്ങളില്‍ 1.52 കോടി ആളുകള്‍ പങ്കെടുത്ത റണ്‍ കേരള റണ്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡിസില്‍ ഇടംപിടിച്ചു.
കേന്ദ്ര ഊര്‍ജ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ ഊര്‍ജ അവാര്‍ഡ് 2012 മുതല്‍ തുടര്‍ച്ചയായി കേരളത്തിനു ലഭിച്ചു. 2014ല്‍ ഇന്ത്യ പവര്‍ അവാര്‍ഡും 2015ല്‍ ഏറ്റവും കൂടുതല്‍ പീക്കോ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കിയതിന് കേന്ദ്രഊര്‍ജ മന്ത്രാലയത്തിന്റെ അവാര്‍ഡും ലഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more